ഒക്ടോബറില്‍ മോണ്‍ട്രിയലിലെ ഭവന വില്‍പ്പന കുറഞ്ഞതായി റിപ്പോര്‍ട്ട് 

By: 600002 On: Nov 7, 2022, 9:40 AM

 

ഒക്ടോബര്‍ മാസത്തില്‍ മോണ്‍ട്രിയലിലെ ഭവന വില്‍പ്പന 2014 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ക്യുബെക്ക് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്. ഒക്ടോബറില്‍ മൊത്തം വില്‍പ്പന 1,501 ആയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സിംഗിള്‍ ഫാമിലി ഹോം വിഭാഗത്തില്‍ മാത്രം 2000 ന് ശേഷമുള്ള വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 

വാങ്ങല്‍ ശേഷിയെ ബാധിക്കുന്ന പലിശ നിരക്കും പണപ്പെരുപ്പവും വര്‍ധിച്ചതാണ് വില്‍പ്പനയിലെ ഇടിവിന് കാരണമെന്ന് അസോസിയേഷന്‍ മാര്‍ക്കറ്റ് അനാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ പറഞ്ഞു. 

സിംഗിള്‍ ഫാമിലി ഹോമിന്റെ വില 510,000 ഡോളറിലെത്തി, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ഡ ഒരു ശതമാനം ഇടിവ്. അതേസമയം, ഒരു കോണ്ടോയുടെ ശരാശരി വില 380,000 ഡോളറിലെത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താരതമ്യേന മാറ്റമില്ലായിരുന്നുവെന്ന് അസോസിയേഷന്‍ പറയുന്നു. ഡ്യൂപ്ലെക്‌സ്, ട്രിപ്പിളെക്‌സ് മാര്‍ക്കറ്റിലെ ശരാശരി വില 700,000 ഡോളറായിരുന്നു. 2021 ഒക്ടോബറില്‍ നിന്ന് 10,000 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.