കനേഡിയൻ ആംഡ് ഫോഴ്സസിലേക്ക് പെർമനന്റ് റെസിഡൻസ് ഉള്ളവരെ റിക്രൂട്ട് ചെയ്യുന്നു

By: 600007 On: Nov 6, 2022, 9:57 PM

തൊഴിലാളി ക്ഷാമം നേരിടുന്നതിനാൽ കാനഡ പൗരത്വമുള്ളവരോടൊപ്പം പെർമനന്റ് റെസിഡൻസ് ഉള്ളവരെ വിവിധ ജോലികൾക്കായി ക്ഷണിച്ച് കനേഡിയൻ ആംഡ് ഫോഴ്സസ് (സിഎഎഫ്).  മുമ്പ് സ്കിൽഡ് മിലിട്ടറി ഫോറിൻ ആപ്ലിക്കന്റ് (SMFA) എൻട്രി പ്രോഗ്രാമിന് കീഴിൽ മാത്രമേ പെർമനന്റ് റെസിഡൻസി ഉള്ളവർക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരുന്നുള്ളൂ. 

10 വർഷമായി കാനഡയിൽ താമസിക്കുന്ന പെർമനന്റ് റെസിഡൻസ് ഉള്ളവർക്ക് അപേക്ഷിക്കുവാൻ തരത്തിൽ റിക്രൂട്ട്മെന്റ് രീതികളിൽ ആർസിഎംപി അഞ്ച് വർഷം മുൻപ് മാറ്റം വരുത്തിയിരുന്നു.  

സുരക്ഷ ക്ലിയറൻസുകൾ പോലുള്ള അപകടസാധ്യതകൾ പരിഗണിച്ചാണ് സിഎഎഎഫിലെ ജോലികളിൽ മുൻപ് പെർമനന്റ് റെസിഡൻസ് കാരെ ഒഴിവാക്കിയിരുന്നത്. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ സൈനിക സേവനം പൗരത്വം ലഭിക്കുവാനുള്ള ത്വരിതപ്പെടുത്തിയ പാതയായി ഉപയോഗിക്കുന്നുണ്ട്.