സ്നോ സ്റ്റോം; സസ്കാറ്റൂണിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ 

By: 600007 On: Nov 6, 2022, 9:08 PM

സ്നോ സ്റ്റോം മൂലം ഞായറാഴ്‌ച സസ്കാറ്റൂണിന് ചുറ്റുമുള്ള പല ഹൈവേകളിലും റോഡുകളിലും യാത്ര ഒഴിവാക്കുവാൻ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ.  ഫ്രീസിങ് റെയിൻ, കാറ്റ്, മഞ്ഞ് എന്നിവ മൂലം സസ്കാറ്റൂൺ, പ്രിൻസ് ആൽബർട്ട്, നോർത്ത് ബാറ്റിൽഫോർഡ് എന്നിവടങ്ങളിൽ യാത്ര അപകടകരമാണെന്ന് എൻവയോൺമെന്റ് കാനഡയുടെ വെബ്സൈറ്റിൽ പറയുന്നു. ചില സമയങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും വിസിബിലിറ്റി കുറയാനും സാധ്യതയുണ്ടെന്നാണ് എൻവയോൺമെന്റ് കാനഡ അറിയിച്ചിട്ടുള്ളത്. 

 ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവടങ്ങളിൽ ഉപരിതലങ്ങൾ മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതുമാകാമെന്നും വാഹനമോടിക്കുമ്പോൾ കാഴ്ച കുറയുകയാണെങ്കിൽ, വേഗത കുറയ്ക്കുക, ടെയിൽ ലൈറ്റുകൾക്കായി നിരീക്ഷിക്കുക, നിർത്താൻ തയ്യാറാകുക എന്നീ മുൻകരുതലുകൾ എടുക്കുവാനും എൻവയോൺമെന്റ് കാനഡ നിർദ്ദേശിക്കുന്നു.