ഭീകരവിരുദ്ധ ദൗത്യത്തിൻ്റെ ഭാഗമായി തലസ്ഥാന നഗരത്തില്‍ എന്‍ എസ് ജി സംഘം മോക്ഡ്രിൽ നടത്തി.സ്‌ഫോടനം, ഭീകരരുടെ നുഴഞ്ഞുകയറ്റം എന്നീ സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയെന്ന് പരിശോധിക്കുകയായിരുന്നു മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇത്തരം സാഹചര്യമുണ്ടാകുമ്പോള്‍ വിവിധ വകുപ്പുകള്‍ എങ്ങനെ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മോക് ഡ്രില്ലിലൂടെ പരിശോധിക്കും.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് എരിയ, സെക്രട്ടറിയേറ്റ് കന്റോണ്‍മെന്റ് ഗേറ്റ് പരിസരം ,തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രമായ വി എസ് എസ് സി,നിയമസഭാ മന്ദിരം,ലുലുമാൾ എന്നിങ്ങനെ ആറിടങ്ങളിലാണ് ആദ്യ ദിനം ഭീകരവിരുദ്ധ ദൗത്യം നടത്തിയത്.