വ്യാജമരുന്നുകളെ തടയാൻ മരുന്നുകളിൽ ബാർകോഡ് നിർബന്ധം

By: 600021 On: Nov 6, 2022, 4:14 PM

വിപണിയിൽ വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. ആദ്യ ഘട്ടത്തിൽ, വിപണി വിഹിതത്തിൻ്റെ  35 ശതമാനത്തോളം വരുന്ന മുൻനിര ഫാർമ ബ്രാൻഡുകളിൽ നിന്നുള്ള 300 മരുന്നുകളുടെ പാക്കേജുകളിൽ  ആണ് ബാർ കോഡ് പ്രിന്റ് ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

വില,നിർമ്മാണ തിയതി, നിർമാതാവിൻ്റെ പേര്,കമ്പനിയുടെ ലൈസൻസ്,ബാച്ച് നമ്പർ, കാലഹരണ തിയതി, എന്നിവ  ബാർ കോഡിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.1945 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ് പ്രകാരമാണ് നടപടി. 

മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം കാൽപോൾ, ഡോളോ, ജെലുസിൽ, പാന്റോസിഡ്,ബെറ്റാഡിൻ,അല്ലെഗ്ര, അംലോകിൻഡ്, അസിത്രാൽ,മാൻഫോഴ്‌സ്, മെഫ്‌റ്റൽ സ്‌പാസ്, തുടങ്ങിയ 300 മരുന്നുകളിൽ ബാർ കോഡ് നിർബന്ധമാക്കും.അടുത്ത വർഷം ഡിസംബറോടെ എല്ലാ മരുന്നുകളും ബാർ കോഡ് ഉൾപ്പെടുത്തിയിരിക്കണം എന്നാണ് നിർദ്ദേശം.