ഗിനിയിൽ കസ്റ്റഡിയിൽ ആയ ഇന്ത്യൻ സംഘത്തെ നൈജീരിയൻ നേവിക്ക് കൈമാറാൻ നീക്കം

By: 600021 On: Nov 6, 2022, 3:09 PM

രാജ്യാതിർത്തി ലംഘിച്ചതിനു ഇക്വറ്റോറിയൽ ഗിനിയിൽ കസ്റ്റഡിയിലായ 16 ഇന്ത്യക്കാ‍രെ   നൈജീരിയൻ നേവിക്ക് കൈമാറാൻ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവർ ആരോപിച്ചു.രാജ്യാന്തര നിയമങ്ങൾ ലംഘിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതും  കപ്പൽ കസ്റ്റഡിയിലെടുത്തതെന്നും തടവിലാക്കപ്പെട്ടവർ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി ഇവർ  തടവിലാണെങ്കിലും കഴിഞ്ഞ ദിവസമാണ്  സംഭവം പുറം ലോകം അറിയുന്നത്.20 ലക്ഷം  യുഎസ് ഡോളർ പിഴ തുക അടച്ചെങ്കിലും  വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇടപെട്ടിട്ടില്ല. 

നൈജീരിയയിൽ ക്രൂഡ് ഓയിലുമായി എത്തി തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കവേയാണ് ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.ഇക്വറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്. കൊല്ലത്ത് സ്ത്രീ പീഡനത്തെ തുട‌ന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്തും  തടവിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.