സൈന്യത്തിൽ കൊടും കുറ്റവാളികളെ ചേർക്കാനൊരുങ്ങി റഷ്യ

By: 600021 On: Nov 6, 2022, 2:42 PM

നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെ ക്രിമിനൽ തടവുകാരെ സൈന്യത്തിൽ ചേർക്കാനൊരുങ്ങി റഷ്യ. ചാരപ്രവര്‍ത്തനം, ഭീകരവാദം  തുടങ്ങിയ  പ്രവര്‍ത്തനങ്ങൾക്ക്  പിടിയിലായവര്‍ ഉള്‍പ്പെടെയുള്ളവരെയാണ്  യുദ്ധമുഖത്തേക്ക് എത്തിക്കുക.നിയമത്തിന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ അംഗീകാരം നൽകി.

 49000 സന്നദ്ധ സേവകർ  ഇതിനകം  യുക്രൈനെതിരായ യുദ്ധ മുഖത്ത്‌ എത്തി.ബാക്കിയുള്ളവര്‍ പരിശീലനത്തിലാണ്‌ എന്നും  പുടിന്‍ പറഞ്ഞു. റഷ്യക്കെതിരെ ശക്തമായ ചെറുത് നിൽപ്പാണ്  യുക്രൈൻ നടത്തുന്നത്. ഇരുവശത്തും വലിയ രീതിയില്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ക്രംലിനില്‍ റഷ്യന്‍ സേനയ്ക്കുണ്ടായ ശക്തമായ തിരിച്ചടികള്‍ മറികടക്കാനാണ് പുടിന്‍ ക്രിമിനലുകളെ യുക്രൈനെതിരെ യുദ്ധ രംഗത്തേക്ക് ഇറക്കുന്നത് എന്നാണ് റിപ്പോർട് .