ടാൻസാനിയൻ  വിമാനം ലാൻഡിംഗിനിടെ തടാകത്തിൽ വീണു

By: 600021 On: Nov 6, 2022, 2:12 PM

യാത്രാ വിമാനം ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ  ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  തടാകത്തിൽ വീണു.  ഞായറാഴ്ച രാവിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം പതിച്ചത്. ഏതാണ്ട് പൂർണമായും തടാകത്തിൽ മുങ്ങിയ വിമാനത്തിൽ  39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ  43 പേരാണ് ഉണ്ടായിരുന്നത്.ഇതിൽ 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ തടാകം. ബുക്കോബ വിമാനതാവളത്തിന്‍റെ റണ്‍വേ അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്‍റെ കരയിലാണ്.മോശം കാലാവസ്ഥയാവാം അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.. സ്ഥലത്തെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.