ശക്തമായ കാറ്റും കനത്ത മഴയും; ബീ.സി.യിൽ ലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതി മുടങ്ങി

By: 600007 On: Nov 5, 2022, 8:39 PM


വെള്ളിയാഴ്ച് രാത്രിയിൽ ബീ.സി.യിൽ ഉണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും മരങ്ങൾ കടപുഴകി വീണ് ഏകദേശം 330,000 ബിസി ഹൈഡ്രോ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു. വാൻകൂവർ ഐലൻഡ്, ഗൾഫ് ഐലൻഡുകൾ, സൺഷൈൻ കോസ്റ്റ്, ലോവർ മെയിൻലാൻഡ് എന്നിവിടങ്ങളിൽ ഏകദേശം 1,29,000 ലധികം പേർക്ക് വൈദ്യുതി ലഭ്യമായിട്ടില്ല എന്നാണ് ശനിയാഴ്ച് രാവിലത്തെ റിപ്പോർട്ടുകൾ. സറേ, വിക്ടോറിയ, നൈനാമോ, ക്വാലിക്കം, പാർക്ക്സ്വില്ലെ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത്. 

വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി കേടായ വൈദ്യുതി ലൈനുകൾ, ഹൈഡ്രോ പോളുകൾ എന്നിവ നന്നാക്കാവാനുള്ള പ്രവർത്തനങ്ങൾ ശനിയാഴ്ചയും തുടരുമെന്നും ബീ.സി ക്രൗൺ കോർപ്പറേഷൻ അറിയിച്ചു.