സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് കേന്ദമന്ത്രി നിർമല സീതാരാമൻ.വായ്പ എടുക്കുന്നതിൽ സംസ്ഥാനങ്ങൾ തെറ്റായ രീതി സ്വീകരിച്ചാൽ ഇടപെടുമെന്നും ,അതിനു കേന്ദ്രത്തിന് അധികാരം ഉണ്ടെന്നും അവർ തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളുകളും ആശുപത്രികളും പണിയാനാണ് കേന്ദ്രസര്‍ക്കാര്‍ സെസ്സായി പിരിക്കുന്ന തുക വിനിയോഗിക്കുന്നത്.ഇതിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര- സംസ്ഥാന ബന്ധത്തെ ചിലര്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിമര്‍ശിക്കുന്നു എന്നും അവർ വ്യക്തമാക്കി.