സ്പെയിനിൽ പ്രശസ്തമായ ഭക്ഷണശാലയിൽ നിന്നും കോടികൾ വില മതിക്കുന്ന വൈൻ ബോട്ടിലുകൾ കാണാതായി. വര്‍ഷങ്ങളായി സെല്ലാറിനുള്ളില്‍ സൂക്ഷിച്ച ബോട്ടിലുകള്‍ അടക്കം 132 വൈന്‍ ബോട്ടിലുകളാണ് കാണാതായിട്ടുള്ളത്.30000 വൈൻ ബോട്ടില്‍ ശേഖരമുണ്ടെന്ന പ്രത്യേകതയുള്ള മാഡ്രിഡിലെ ഏറ്റവും പ്രശസ്തമായ കോഖ് റസ്റ്റോറന്‍റിലാണ് അതിവിദഗ്ധമായി വൈന്‍ മോഷണം നടന്നത്.ഇന്ത്യന്‍ രൂപ 1.6 കോടിയാണ് ഇതിൻ്റെ മൂല്യം എന്നാണ് കോഖ് വക്താവ് ക്രിസ്റ്റീന പെരസ് ഓള്‍മോസ് പ്രതികരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ നടന്ന സമാനമായ മറ്റൊരു വൈന്‍ മോഷണത്തിന് പിന്നാലെ ഇവിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് 'വൈന്‍ ഹേയ്സ്റ്റ്'. മോഷണം പോയ ബ്രാന്‍ഡുകളേക്കുറിച്ച് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സാന്ഡോവല്‍ എന്ന കുടുംബത്തിന്‍റെ തലമുറകളായുള്ള വ്യാപാരത്തെയാണ് മോഷ്ടാക്കള്‍ അടിമുടി വലച്ചത്. മൂന്ന് തലമുറയിലധികമായി വൈന്‍ വ്യാപാരികളാണ് സാന്‍ഡോവല്‍ കുടുംബം. ആതിഥ്യ മര്യാദകള്‍ക്കും സര്‍വ്വീസിനും നല്‍കുന്ന ഗുണ മേന്മയ്ക്കുള്ള രണ്ട് മിഷേലിന്‍ സ്റ്റാര്‍ നേടിയ സ്ഥാപനമാണ് കോഖ്.