റോണ സ്‌റ്റോറുകള്‍ ഉള്‍പ്പെടെ കനേഡിയന്‍ ബിസിനസ് സ്വകാര്യ ഇക്വിറ്റി കമ്പനിക്ക് വില്‍ക്കാനൊരുങ്ങി ലോവ്‌സ് 

By: 600002 On: Nov 5, 2022, 8:58 AM


ലോവ്‌സ് കമ്പനീസ് ഇന്‍കോര്‍പ്പറേഷന്‍ അതിന്റെ കനേഡിയന്‍ റീട്ടെയ്ല്‍ ബിസിനസ്, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സികാമോര്‍ പാര്‍ട്‌ണേഴ്‌സിന്(Sycamore Partners) 400  മില്യണ്‍ യുഎസ് ഡോളറിന് വില്‍ക്കുന്നു. ക്യുബെക്കിലെ ബൗച്ചര്‍വില്ലെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ലോവ്‌സ്, റോണ, റെനോ-ഡിപ്പോ, ഡിക്‌സ് ലംബര്‍ എന്നിവയുള്‍പ്പെടെ നിരവധി ബാനറുകള്‍ക്ക് കീഴില്‍ 450 കോര്‍പ്പറേറ്റ്, സ്വതന്ത്ര അഫിലിയേറ്റ് ഡീലര്‍ സ്റ്റോറുകള്‍ വഴി സേവനം നല്‍കുന്നുണ്ട്. 

ലോവിന്റെ ബിസിനസ് മോഡല്‍ ലളിതമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് വില്‍പ്പനയെന്ന് ലോവ് കമ്പനി ചെയര്‍മാനും പ്രസിഡന്റും സിഇഒയുമായ മാര്‍വിന്‍ ആര്‍. എല്ലിസണ്‍ പറഞ്ഞു.

2023 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന കരാറോടെ ലോവ്‌സ് കാനഡയെയും റോണയെയും ക്യുബെക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര കമ്പനിയായി സ്ഥാപിക്കും.