നോര്‍ക്ക-യു.കെ കരിയർ ഫെയർ എറണാകുളത്ത്

By: 600021 On: Nov 4, 2022, 7:20 PM

നോര്‍ക്ക റൂട്ട്‌സിൻ്റെ  അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആദ്യഘട്ടം റിക്രൂട്ട്മെന്റ് ഫെസ്റ്റ് നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും.ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായാണ് ഫെസ്റ്റ് സഘടിപ്പിക്കുന്നത് .

അപേക്ഷകർക്ക്  DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പ് വഴിയോ അല്ലെങ്കില്‍ https://knowledgemission.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് വഴിയോ  പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.താത്പര്യമുള്ളവർ നവംബര്‍ 15-ന് മുന്‍പ് അപേക്ഷിക്കണം.

ഒഴിവുകള്‍ ,തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റില്‍ ലഭിക്കും.റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യു.കെ യിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.