വരുന്ന 25 വർഷത്തിനുള്ളിൽ രാജ്യത്തെ നഗര പൊതുഗതാഗതം ലോകത്തെ തന്നെ ഒന്നാമതാക്കി മാറ്റാൻ സര്‍ക്കാർ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി.നിലവിൽ, ലോകത്തിലെ അഞ്ചാമത് സാമ്പത്തിക ശക്തിയായ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികമായ 2047ൽ ഒന്നാമത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നഗരങ്ങളിൽ ഉന്നത നിലവാരമുള്ളതും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുക നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉത്‌ഘാടനം ചെയ്യവേ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്..
സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ച ശേഷം കൊച്ചി മൂന്നാം ഘട്ടം എയർപോർട്ട് പാതയ്ക്കുള്ള സാധ്യത ആലോചിക്കാമെന്നും ഹർദീക് സിംഗ് പുരി പറഞ്ഞു. 2015 മുതൽ സ്മാർട്ട് സിറ്റിയായി തുടരുന്ന കൊച്ചിയിൽ 27 പദ്ധതികളിലായി 691 കോടി രൂപ ചിലവാക്കിയെന്നും മന്ത്രി പറഞ്ഞു. 25 വർഷത്തിനുള്ളിൽ രാജ്യത്തെ നഗര പൊതുഗതാഗതം ലോകത്തെ ഒന്നാമതാക്കുമെന്നും കൊച്ചിയിൽ ഉടൻ നടപ്പാക്കുന്ന വാട്ടർ മെട്രോ അഭിനന്ദനാർഹമായ പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.