20 ടൺ ഭാരം വരുന്ന ഭീമമായ റോക്കറ്റ് അവശിഷ്ടങ്ങൾ ഇന്ന് ഭൂമിയിൽ പതിക്കും. മെംഗ്ഷ്യൻ മൊഡ്യൂളിൽ നിന്ന് തിങ്കളാഴ്ച ലോഞ്ച് ചെയ്ത ലോംഗ് മാർച്ച് 5ബി എന്ന ചൈനീസ് റോക്കറ്റാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഭൂമിയിലേക്ക് പതിക്കുക. ഈ സാഹചര്യത്തിൽ സ്‌പെയിനിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചു.
30 മീറ്റർ വിസ്താരമുള്ള റോക്കറ്റിന് സിഇസഡ്-5ബി എന്നാണ് പേര് നൽകിയിരിക്കുന്നത് .ജൂലൈ 30ന് മറ്റൊരു ചൈീസ് റോക്കറ്റ്, ലോംഗ് മാർച്ച് 5ബിയുടെ അവശിഷ്ടവും അനിയന്ത്രിതമായി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും കണ്ടെത്തിയ വലിയ മെറ്റൽ കഷ്ണം ഈ റോക്കറ്റിന്റെ ബാക്കിയാണെന്നാണ് കരുതപ്പെടുന്നത്.