ഡോ:അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവം: 4 മുതൽ 6 വരെ

By: 600084 On: Nov 4, 2022, 5:19 PM

ഡാളസ് : ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം:4 മുതൽ 6 വരെ ഐ പി പ്രത്യേക ഉണർവുയോഗങ്ങൾ സംഘടിപ്പിക്കുന്നു. മസ്കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ (1301, N Belt Line Rd Mesquite TX75149) വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളിൽ ഡോ:അനു കെന്നത്ത്(ജർമ്മനി) വചന ശുശ്രൂഷ നിർവഹിക്കുന്നു.

കൊല്ലത്തു ജനിച്ചു പ്രഥാമിക വിദ്യാഭ്യാസത്തിനു ശേഷം സതേൺ മെഡിക്കൽ യൂണിവേഴ്സിറ്റി ജര്മനിയിലുള്ള കൊളോൺ യൂണിവാഴ്സിറ്റി എന്നിവയിൽ  നിന്നും ഉന്നത ബിരുദം നേടി ജർമനിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന അനു കെന്നത്ത് ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്.

നവം 4 മുതൽ 6വരെ  നടക്കുന്ന  മീറ്റിങ്ങുകളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ കർത്താവിൻറെ  നാമത്തിൽ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു വിവരങ്ങൾക്ക്.

പാസ്റ്റർ മോഹൻ മയലിൽ 469 460 0466,

ബ്രദർ തോമസ് മത്തായി 732 713 4640