ചെന്നൈയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കുടുംബത്തിലെ 3 പേർ മരിച്ചു.

By: 600021 On: Nov 4, 2022, 5:15 PM

ചെന്നൈ ചെങ്കല്‍പ്പേട്ട് ഗുഡുവഞ്ചേരിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.  വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്റെ ഭാര്യ ഭാര്‍ഗവി, മകള്‍ ആരാധന എന്നിവര്‍ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഷോർട്ട് സർക്യൂട്ട് ആണ് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണമെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. മൂന്നുപേരും ഫ്രിഡ്ജില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് വീടിനുള്ളിൽ മരിച്ചു കിടക്കുന്നവരെ കണ്ടെത്തിയത്.