ഐസ്വാളിൽ  മിസോറാം സർവകലാശാലയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു

By: 600021 On: Nov 3, 2022, 4:54 PM

ഐസ്വാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) നോർത്ത് ഈസ്റ്റേൺ റീജിയണൽ കാമ്പസിന്റെ  വെർച്വൽ  ഉദ്ഘാടനം പ്രസിഡന്റ്  ദ്രൗപതി മുർമു നിർവഹിച്ചു .മിസോറം യൂണിവേഴ്സിറ്റി ലഭ്യമാക്കിയ താൽക്കാലിക കെട്ടിടത്തിൽ 2011-ലാണ് ഐഐഎംസി നോർത്ത് ഈസ്റ്റ് കാമ്പസ് പ്രവർത്തനം ആരംഭിച്ചത്. 2015 ൽ തുടങ്ങി 2019 ലാണ് കാമ്പസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ  പൂർത്തിയായത്. മിസോറാം യൂണിവേഴ്‌സിറ്റി നൽകിയ 8 ഏക്കർ സ്ഥലത്ത് ഐഐഎംസി സ്ഥിരം കാമ്പസിൽ ഹോസ്റ്റലുകളും സ്റ്റാഫ് ക്വാർട്ടേഴ്‌സുകളും സഹിതം പ്രത്യേക അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് കെട്ടിടങ്ങളുമുണ്ട്. 25 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്.