യുഎസില്‍ ഡീസല്‍ വിതരണം കുറഞ്ഞാല്‍ അത് ഉയര്‍ന്ന വിലയുടെ രൂപത്തില്‍ കാനഡയെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. യുഎസിലെ നിലവില്‍ തുടരുന്ന ക്ഷാമം രാജ്യത്തെ കിഴക്കന്‍ പ്രദേശങ്ങളെയാണ് കൂടുതലായും ബാധിച്ചിരിക്കുന്നതെന്നും ഫിലാഡല്‍ഫിയയിലെയും, ന്യൂഫൗണ്ട്ലാന്‍ഡ് ഏരിയയിലെയും മൂന്ന് പ്രധാന റിഫൈനറികള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും അനലിസ്റ്റ് ഡാന്‍ മക്ടീഗ് പറയുന്നു.
വിതരണത്തെ സംബന്ധിച്ചിടത്തോളം മൂന്ന് പ്ലാന്റുകളും പ്രതിസന്ധിയുടെ പ്രധാന ഭാഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മക്ടീഡ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ധനത്തിനുള്ള ഡിമാന്‍ഡ് അസാധാരണമാംവിധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മറ്റ് റിഫൈനറികളുടെ പ്രവര്‍ത്തനം തുടരുന്നത്, ഡീസല്‍ വിതരണത്തില്‍ തടസ്സം സൃഷ്ടിക്കില്ലെന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.