കാല്‍ഗറിയിലെ പീസ് ബ്രിഡ്ജിന്റെ അറ്റകുറ്റ പണികള്‍ നടത്താനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയതായി സിറ്റി. മാസങ്ങള്‍ക്ക് മുമ്പ് പാലത്തിലെ ചില ഭാഗങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. പാലത്തിലെ 70 ശതമാനം ഗ്ലാസ് റെയ്‌ലിംഗ് പാനലുകളും ജൂലൈ മാസത്തില്‍ തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.
ഭാവിയില്‍ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കാനും രൂപകല്‍പ്പനയില്‍ മാറ്റം വരാതിരിക്കാനുമായി ഗ്ലാസ് പാനലുകള്‍ക്ക് പകരം സ്റ്റീല്‍ ടെന്‍ഷന്‍ കേബിളുകളാണ് സ്ഥാപിക്കുക. പീസ് ബ്രിഡ്ജിന്റെ നവീകരണത്തിന് ഏകദേശം ഒരു മില്യണ്‍ ഡോളര്‍ ചെലവാകും, ഇത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുല്യമായിരിക്കുമെന്ന് സിറ്റി വക്താവ് പറയുന്നു. തകര്‍ന്ന പാനലുകള്‍ നീക്കം ചെയ്യുന്നതിനും മാറ്റി സ്ഥാപിക്കുന്നതിനും പ്രതിവര്‍ഷം ഏകദേശം 80,000 ഡോളര്‍ ചെലവാകുമെന്ന് സിറ്റി നേരത്തെ അറിയിച്ചിരുന്നു.