ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ക്കെതിരെ മോഡേണയുടെ ബൈവാലന്റ് വാക്‌സിന് ഹെല്‍ത്ത് കാനഡയുടെ അനുമതി 

By: 600002 On: Nov 4, 2022, 9:57 AM


രാജ്യത്ത് നിലവില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദങ്ങളായ ബിഎ.4, ബിഎ.5 എന്നിവയ്‌ക്കെതിരെയുള്ള പ്രതിരോധത്തിനായി മോഡേണയുടെ രണ്ടാമത്തെ ബൈവാലന്റ് കോവിഡ്-19 ബൂസ്റ്റര്‍ വാക്‌സിന് ഹെല്‍ത്ത് കാനഡ അനുമതി നല്‍കി. ആദ്യ ബൈവാലന്റ് ബൂസ്റ്റര്‍ അംഗീകരിച്ച് രണ്ട് മാസത്തിന് ശേഷമാണ് 18 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയിരിക്കുന്നത്. 

ബിഎ.1 ഉപവകഭേദത്തിനായുള്ള മോഡേണയുടെ ആദ്യ ബൈവാലന്റ് ബൂസ്റ്റര്‍ ഡോസിന് സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു. ബിഎ.4, ബിഎ.5 എന്നീ ഉപവകഭേദങ്ങള്‍ക്കെതിരെയുള്ള ഫൈസറിന്റെ  ബൈവാലന്റ് ഡോസിന് ഒക്ടോബറില്‍ അനുമതി നല്‍കിയിരുന്നു. 

ബൈവാലന്റ് മോഡേണ സ്‌പൈക്‌വാക്‌സ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ക്കും യഥാര്‍ത്ഥ വൈറസ് സ്‌ട്രെയിനുകള്‍ക്കുമെതിരെ കൂടുതല്‍ ഫലപ്രദമാണെന്ന് ക്ലിമിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിക്കുന്നുവെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.