ടൊറന്റോയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം ബുധനാഴ്ച എയര്‍കാനഡയുടെ രണ്ട് വിമാനങ്ങള്‍ വിന്നിപെഗിലേക്ക് തിരിച്ചുവിട്ടു. മോശം കാലവസ്ഥ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം, വിന്നിപെഗിലിറങ്ങിയ വിമാനങ്ങള്‍ ചുരുങ്ങിയ സമയം മാത്രമാണ് അവിടെ നിര്‍ത്തിയതെന്നും രാത്രിയോടെ തന്നെ ടൊറന്റോയിലേക്ക് വീണ്ടും പുറപ്പെട്ടുവെന്നും എയര്‍ അതോറിറ്റി പറഞ്ഞു.