കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിലും അവധിക്കാലം അടുക്കുന്നതോടെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
കഴിഞ്ഞ കുറേ മാസങ്ങളായി പാസ്‌പോര്‍ട്ട് പുതുക്കുകയോ അപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് നിരാശപ്പെടുത്തുന്ന കാര്യാണ് തിരക്ക് വര്‍ധിക്കുന്നുവെന്നത്. യാത്രാ രേഖകള്‍ ലഭിക്കുന്നത് മുതല്‍ ലൈനപ്പുകള്‍ വരെ കാലതാമസം നേരിടുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഡിമാന്‍ഡ് വര്‍ധിച്ചു. ഇത് പാസ്‌പോര്‍ട്ട് നടപടികള്‍ ക്രമീകരിക്കുന്ന സിസ്റ്റത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നതായും വിലയിരുത്തുന്നു.
കാലതാമസം നേരിടുന്ന സാഹചര്യം ഒരു പരിധി വരെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവധിക്കാലം അടുക്കുമ്പോള്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ പറയുന്നു. ഗ്രേറ്റര്‍ വാന്‍കുവര്‍ ഏരിയയിലാണ് അപേക്ഷകള്‍ വര്‍ധിക്കുന്നത്. ഈ മേഖലകളില്‍ പുതിയ ജീവനക്കാരുടെ അധിക നിമയനവും പരിശീലനവും തുടരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.