വളര്‍ച്ച കൈവരിക്കുന്ന മേഖലകളില്‍ ഏറ്റവും മികച്ചത് കാല്‍ഗറി ടെക് ഇന്‍ഡസ്ട്രി: റിപ്പോര്‍ട്ട് 

By: 600002 On: Nov 3, 2022, 9:47 AM


കാനഡയില്‍ വളര്‍ച്ച കൈവരിക്കുന്ന മേഖലകളില്‍ കാല്‍ഗറി ടെക് വ്യവസായമാണ് ഏറ്റവും ഉയര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. കോള്‍ഡ്‌വെല്‍ ബാങ്ക് റിച്ചാര്‍ഡ് എല്ലിസിന്റെ(CBRE) Tech-30 2022  റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിലെയും കാനഡയിലെയും മികച്ച 30 മുന്‍നിര സാങ്കേതിക വിപണികളെയും 10 ഓളം പുതുതായി വരാനിരിക്കുന്ന മേഖലകളെയും റാങ്ക് ചെയ്തതില്‍ നിന്നാണ് കാല്‍ഗറി ടെക് വ്യവസായത്തിന് മികച്ചാഭിപ്രായം ലഭിച്ചിരിക്കുന്നത്. 

'മാര്‍ക്കറ്റ്‌സ് ടു വാച്ച്'  എന്ന വിഭാഗത്തില്‍ മൂന്നാം സ്ഥാനമാണ് കാല്‍ഗറി സ്വന്തമാക്കിയത്. നഗരത്തില്‍ ഏകദേശം 33,200 സാങ്കേതിക പ്രവര്‍ത്തകരാണ് ജോലി ചെയ്യുന്നത്. ഇത് കാല്‍ഗറിയിലെ ഓഫീസ് ജോലികളില്‍ വെച്ച് 19.1 ശതമാനമാണ്. 

ഒന്റാരിയോയിലെ വാട്ടര്‍ലൂ, ഓട്ടവ എന്നീ നഗരങ്ങളാണ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.