ഒക്ടോബറില്‍ ഭവന വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും കാല്‍ഗറിയില്‍ വീടുകളുടെ വില്‍പ്പന റെക്കോര്‍ഡ് രേഖപ്പെടുത്തുമെന്ന് കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്. ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഒക്ടോബറിലെ വില്‍പ്പന 1,857 ആണെന്ന് റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ 13 ശതമാനം വര്‍ധനവില്‍ ഈ വര്‍ഷം ഇതുവരെയുള്ള വില്‍പ്പന 26,823 ല്‍ എത്തിയെന്നാണ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഡിറ്റാച്ച്ഡ് വീടുകളുടെ വില്‍പ്പനയിലുണ്ടായ കുറവാണ് വിലയിടിവിന് കാരണമെന്ന് ബോര്‍ഡ് ചീഫ് ഇക്കണോമിസ്റ്റ് ആന്‍ മേരി ലൂറി പറയുന്നു. സ്ഥിതിഗതികള്‍ കടുപ്പമേറിയതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. പ്രധാന കനേഡിയന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവന വില്‍പ്പന തുല്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഒക്ടോബറില്‍ 2,175 പുതിയ ലിസ്റ്റിഗുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു.