കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷൻ ആയി 14000 ബിപിഎൽ കുടുംബങ്ങളെ തിരഞ്ഞെടുക്കാനുള്ള മാർഗ്ഗനിർദേശം തയ്യാറായതായി മന്ത്രി രാജേഷ്. ഓരോ നിയമസഭാ മണ്ഡലത്തിലും 100 വീതം കുടുംബങ്ങൾക്കാണ് ആദ്യം കണക്ഷൻ നൽകുക. സ്ഥലം എംഎൽഎ നിർദേശിക്കുന്ന ഒരു തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒന്നു തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നും മുൻഗണന അടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ്