വിയറ്റ്‌നാമില്‍ നിന്ന് വിമാനം  ഇനി കേരളത്തിൽ പറന്നിറങ്ങും

By: 600021 On: Nov 2, 2022, 4:05 PM

ടൂറിസം സഹകരണത്തിന്‍റെ ഭാഗമായി വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായി.വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധന മേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടെന്നും ഐ ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്‍റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.