കാലാവസ്ഥാ വ്യതിയാന കോൺഫറൻസുകൾ ഒഴിവാക്കി ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനക്  

By: 600021 On: Nov 2, 2022, 3:46 PM

ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പങ്കെടുക്കില്ലെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടന്‍റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഇതെന്നും അടുത്തയാഴ്ച ഈജിപ്തിൽ നടക്കുന്ന കോപ് 27 (COP27)  ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്റെർ ലൂടെ അറിയിച്ചു .

കാലാവസ്ഥാ വ്യതിയാനത്തിൽ നടപടിയില്ലാതെ ദീർഘകാല അഭിവൃദ്ധി ഉണ്ടാകില്ല. പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കാതെ ഊർജ സുരക്ഷയുണ്ടാകില്ല സുനക് ട്വിറ്ററിൽ കുറിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഗ്ലാസ്‌ഗോ തീരുമാനത്തിനൊപ്പമാണ്. അതിനാലാണ്  താൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

നവംബർ 17-നുള്ളില്‍ രാജ്യത്തിന്റെ പൊതു ധനകാര്യ മേഖല നന്നാക്കാന്‍ ഉതകുന്ന പാക്കേജുകൾക്കായി ധനമന്ത്രി ജെറമി ഹണ്ടുമായി ചേർന്ന് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.