ഗുജറാത്തില്‍ പാലം തകര്‍ന്നു മരിച്ചവരുടെ കടുംബാംഗങ്ങളെ യു.എസ്. പ്രസിഡന്റ് അനുശോചനം അറിയിച്ചു.

By: 600084 On: Nov 2, 2022, 4:44 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്ടണ്‍ ഡി.സി.: ഗുജറാത്ത് മോര്‍ബില്‍ പാലം തകര്‍ന്നു വീണ് 141 പേര്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ് ജൊ. ബൈഡന്‍.

ഇന്ന് ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണ്. ഞാനും, പ്രഥമ വനിത ജില്‍ബൈഡനും, അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നവംബര്‍ 1ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയും അമേരിക്കയും വിഭജിക്കാനാവാത്ത വിധം വലിയ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ഇതുരാജ്യങ്ങളുടെ പൗരന്മാരും പരസ്പരം സാധ്യതയുള്ളവരാണ്. പ്രയാസ ഘട്ടത്തില്‍ പരസ്പരം ആശ്വസിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും തയ്യാറാണെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.

ബ്രിട്ടീഷ് ഭരണകാലത്തു പണിതുയര്‍ത്തിയ മച്ചുച്ചു നദിക്കു കുറുകെയുള്ള തൂക്കു പാലത്തിന്റെ അറ്റകുററ പണികള്‍ പൂര്‍ത്തീകരിച്ചു ഒരാഴ്ച മുമ്പാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഒക്ടോബര്‍ 31ന് രാ്ജ്യത്തെ നടുക്കി തൂക്കു പാലം തകര്‍ന്നു വീഴുകയായിരുന്നു. 141 പേര്‍ക്കാണ് ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. 170 ല്‍ പരം ജനങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. ലോകരാഷ്ട്ര തലവന്മാര്‍ റഷ്യന്‍ പ്രസിഡന്റ്, ചൈന പ്രസിഡന്റ് എന്നിവര്‍ ഇന്ത്യന്‍ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും അനുശോചന സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.