കാല്‍ഗറിയില്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ. പ്രദേശത്ത് മഞ്ഞുവീഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റോക്കി പര്‍വത നിരകളില്‍ നിന്ന് മഞ്ഞ് വീശുന്നതായും ചില പര്‍വത പ്രദേശങ്ങളില്‍ 30 സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. കനത്ത മഞ്ഞുവീഴ്ച റോഡുകളിലൂടെയുള്ള ഡ്രൈവിംഗ് ദുഷ്കരമാക്കും. ശൈത്യകാലത്തേക്കനുയോജ്യമായ ടയറുകള്‍ സ്ഥാപിച്ചിട്ടില്ലെങ്കില്‍ ഡ്രൈവിംഗ് അപകടകരമാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.calgary.ca/roads/conditions/snow.html?redirect=/snow സന്ദര്‍ശിക്കുക.