2025 ല്‍ 500,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ പദ്ധതിയുമായി ഫെഡറല്‍ ഗവണ്‍മെന്റ് 

By: 600002 On: Nov 2, 2022, 12:03 PM

 

2025 ഓടെ പ്രതിവര്‍ഷം 500,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുക എന്ന പദ്ധതി ആസൂത്രണം ചെയ്യുന്നതായി ഫെഡറല്‍ ഗവണ്‍മെന്റ്. കാനഡയുടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കാന്‍ ഈ നീക്കം അനിവാര്യമാണെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ സീന്‍ഫ്രേസര്‍ അറിയിച്ചു. ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2023-2025 പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഫെഡറേഷന് ശേഷമുള്ള ജനസംഖ്യയുടെ ഏറ്റവും വലിയ ഭാഗമാണ് ഇപ്പോള്‍ കുടിയേറ്റം. രാജ്യത്ത് 8.3 മില്യണില്‍ അധികം പേര്‍ ഭൂസ്വത്തുള്ള കുടിയേറ്റക്കാരോ സ്ഥിരതാമസക്കാരോ ആണ്. ജനസംഖ്യാ വളര്‍ച്ചയുടെ പ്രധാന പ്രേരക ഘടകമാണ് കുടിയേറ്റമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 

മുമ്പ്, കാനഡയിലേക്കുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരും മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. കുടിയേറ്റക്കാരില്‍ അഞ്ചില്‍ ഒരാള്‍ ഇന്ത്യക്കാരാണ് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. സമീപകാലത്ത് വന്നവരില്‍ പലരും ജനിച്ച രാജ്യമായും കാനഡ മാറിയിരിക്കുകയാണ്.