പുതുവര്‍ഷത്തില്‍ കാനഡയില്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വില കൂടുമെന്ന് ഡയറി കമ്മീഷന്‍ 

By: 600002 On: Nov 2, 2022, 10:48 AM

 

പുതുവര്‍ഷത്തില്‍ രാജ്യത്ത് പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വില വീണ്ടും വര്‍ധിക്കുമെന്ന് കനേഡിയന്‍ ഡയറി കമ്മീഷന്‍. ഫാം ഗേറ്റ് പാലിന്റെ വില ഏകദേശം 2.2 ശതമാനം അല്ലെങ്കില്‍ ലിറ്ററിന് രണ്ട് സെന്റില്‍ താഴെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും കമ്മീഷന്‍ അറിയിച്ചു. ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പാല്‍ വില വര്‍ധനവ് പ്രവിശ്യാ അധികാരികള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

ഈ വര്‍ഷം ഫെബ്രുവരിയില്‍ 8.4 ശതമാനം വര്‍ധനവിനും സെപ്റ്റംബറില്‍ 2.5 ശതമാനം വര്‍ധനവിനും കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. വെണ്ണ, ചീസ്, ഐസ്‌ക്രീം, തൈര് എന്നിവയുള്‍പ്പെടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. എന്നാല്‍ ചില പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ വില വര്‍ധനവ് ബാധിച്ചേക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.