ഉക്രൈൻ നു എതിരെ യുദ്ധം ചെയ്യാൻ റഷ്യ തടവുപുള്ളികളെയും ഉപയോഗിക്കുമെന്ന് ഉക്രൈൻ സൈന്യം. പരിശീലനം പോലും ലഭിക്കാത്ത ആളുകളെയും യുദ്ധം ചെയ്യുന്നതിനായി സൈന്യത്തിൽ എടുക്കുന്നു എന്നും അറിയിച്ചു. തോക്കുമായി കുറെ ആളുകളെ തങ്ങൾക്ക് മുൻപിലേക്ക് അയക്കുകയാണ് എന്ന് 53 ബ്രിഗേഡ് മേജർ സെർജി പറഞ്ഞു.
എല്ലാ രാത്രിയിലും ഏഴോ എട്ടോ ട്രൂപ്പ് സൈന്യത്തെ യാണ് റഷ്യ അയക്കുന്നത്. ഇതിന് പിന്നാലെ കൂടുതൽ പരിചയസമ്പന്നരായ കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി എത്തുന്നുമുണ്ട്. അതിഭീകരമായ അവസ്ഥയാണ് എല്ലായിടത്തും മൃതദേഹങ്ങൾ ചിതറി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ സൈന്യം ഇല്ലാത്തതിനാലാണ് യുദ്ധത്തിൻറെ മുൻനിരയിലേക്ക് ഇത്തരക്കാരെ പറഞ്ഞുവിടുന്നത്. ഇവരിൽ ചിലരെ പിടികൂടി എന്നും ചിലർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും ചോദ്യം ചെയ്യുന്ന വീഡിയോയും സൈന്യം പുറത്തുവിട്ടു.