ബ്രസീലിൽ ഇടത് വിജയത്തിന് പിന്നാലെ ബോൾസോനാരോയെ അട്ടിമറിച്ഛ് ലുലയുടെ രണ്ടാം വരവ്

By: 600021 On: Nov 1, 2022, 6:04 PM

ബ്രസീൽ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മുൻപ്രസിഡന്റും ഇടതുപക്ഷവും ആയ ലുല ഡസിൽവക്ക് വിജയം. നിലവിലെ പ്രസിഡണ്ടും തീവ്ര വലതുപക്ഷവും ആയ ജൈർ ബോൾസോണരോയെ ആണ് തോൽപ്പിച്ചത്. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇവർ എങ്കിലും  20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലുല  നേടിയത് . മേഖലയിലെ കൊളംബിയ അർജൻറീന എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ബ്രസീലിലും ഇടതുപക്ഷ വിജയം.

2003 മുതൽ 2019 വരെ പ്രസിഡണ്ട് ആയിരുന്ന ലുലയുടെ  രണ്ടാം വരവാണ് ഇത്. 2017 ൽ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ ആയിരുന്ന ലുല വിലക്ക് മൂലം 2018ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരടക്കം വിവിധ രാഷ്ട്ര നേതാക്കൾ ലുലക്ക്  അനുമോദനം അറിയിച്ചു.