കേരളത്തിന് 66 വയസ്സ് . രൂപീകരണ ദിനം ആഘോഷിക്കുന്ന ഒൻപതു സംസ്ഥാനങ്ങൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു  ആശംസകൾ നേർന്നു. 

By: 600021 On: Nov 1, 2022, 3:43 PM

ഇന്ന് കേരളപ്പിറവി ദിനം. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകൃതമായിട്ട് 66 വർഷം പിന്നിടുന്നു. മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിനാണ് കേരളസംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനിച്ചതനുസരിച്ച് തിരുവതാംകൂർ, കൊച്ചി രാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറും കൂട്ടിച്ചേർത്താണ് ഐക്യ കേരളം നിലവിൽ വന്നത്. ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് ഒട്ടേറെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

സംസ്ഥാന രൂപീകരണ ദിനത്തിൽ കേരളമടക്കം 8 സംസ്ഥാനങ്ങൾക്ക് രാഷ്ട്രപതി ദ്രൗപതി മുർമു  ആശംസകൾ അറിയിച്ചു. ആന്ധ്രപ്രദേശ് ഛത്തീസ്ഗഡ് ഹരിയാന കർണാടക മധ്യപ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്കും പുതുച്ചേരി ലക്ഷദ്വീപ് എന്നീ  കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനങ്ങൾക്കാണ് രാഷ്ട്രപതി ആശംസകൾ കൈമാറിയത്.

ഈ വർഷത്തെ മലയാള ആഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും സംസ്ഥാനതല പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുത്ത്‌  ഉദ്ഘാടനം ചെയ്തു.