കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതം ജലസംവാദത്തിന് ഗുരുതരമായ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്ന് പ്രസിഡണ്ട് ദ്രൗപതി മുർമു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഇന്ന് ജലവിഭവ, നദി വികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യാ ജലവാരത്തിന്റെ ഏഴാമത് എഡിഷൻ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അവർ.
ഇന്നു മുതൽ നവംബർ 5 വരെയാണ് ജലസ്രോതസ്സുകളെ സംയോജിതമായി ബോധവൽക്കരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി ഇന്ത്യാ ജലവാരത്തിന്റെ ഏഴാമത് എഡിഷൻ സംഘടിപ്പിക്കുന്നത്. ‘'ജലസുരക്ഷ സുസ്ഥിര വികസനത്തിനും തുല്യതയ്ക്കും' എന്നതാണ് പരിപാടിയുടെ പ്രമേയം.