ആർബിഐ  മൊത്തവ്യാപാര വിഭാഗത്തിൽ ഡിജിറ്റൽ രൂപയുടെ പൈലറ്റ് പ്രോജക് ആരംഭിച്ചു.

By: 600021 On: Nov 1, 2022, 3:28 PM

 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തവ്യാപാര വിഭാഗത്തിൽ ഡിജിറ്റൽ രൂപയുടെ  പരീക്ഷണം ഇന്ന്  ആരംഭിച്ചു. ഇന്റർ-ബാങ്ക് മാർക്കറ്റിൽ ഇ-രൂപയുടെ ഉപയോഗം  കൂടുതൽ കാര്യക്ഷമമാക്കുമെന്നും  സർക്കാർ സെക്യൂരിറ്റികളിലെ സെക്കൻഡറി മാർക്കറ്റ് ഇടപാടുകൾ തീർപ്പാക്കുന്നതിന് ഡിജിറ്റൽ രൂപ ഉപയോഗിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായും ആർ ബി ഐ യുടെ പത്രക്കുറിപ്പിൽ പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌എസ്‌ബിസി എന്നിങ്ങനെ ഒമ്പത് ബാങ്കുകളെ ഡിജിറ്റൽ രൂപയുടെ മൊത്തവ്യാപാര പദ്ധതിയിൽ പങ്കാളികളാക്കാൻ ആർബിഐ കണ്ടെത്തിയിട്ടുണ്ട്.

തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ  റീട്ടെയിൽ വിഭാഗത്തിലെ ഡിജിറ്റൽ രൂപയുടെ ആദ്യ പൈലറ്റ്  അവതരിപ്പിക്കാനാണ് ആർബിഐ പദ്ധതിയിട്ടിരിക്കുന്നത്.