അഞ്ചാംക്ലാസ് മുതൽ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാ മാസവും പോസ്റ്റ് ഓഫീസ് വഴി കൃത്യമായി നിശ്ചിതതുക അടയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിദ്യാർത്ഥിയാണ് ആദർശ് R A. മാത്രമല്ല, സംസ്ഥാന സർക്കാരിന് മുന്നിൽ സാമൂഹ്യ പ്രാധാന്യമുള്ള ഒരു പദ്ധതി(Money Box Project )സമർപ്പിച്ച വിജയിപ്പിച്ച വിദ്യാർത്ഥി എന്ന നിലയിലും ആദർശ് പ്രശംസ അർഹിക്കുന്നു. ഇത്രയും ചെറുപ്രായത്തിൽ തന്നെ ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ കുട്ടി കൂടിയാണ് ആദർശ്.
''INDIA BOOK OF RECORD", “BEST OF INDIA RECORD“, ”RAJEEV GANDHI NATIONAL EXCELLENCE AWARD“ , "DR. A.P. J. Abdul Kalam ബാല പ്രതിഭാ പുരസ്കാരം, ജസ്റ്റിസ് ശ്രീദേവി ബാല പ്രതിഭാ പുരസ്കാരം, തപസ്യ കലാസാഹിത്യവേദിയുടെ ബാലരത്ന പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ആണ് ഈ മിടുക്കൻ വാങ്ങികൂട്ടിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും 2 കോടി 81 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേ ക്ക് സമാഹരിക്കാൻ ആദർശിന്റെ മണി ബോക്സ് എന്ന പദ്ധതിയിലൂടെ സാധിച്ചു. തുടർന്ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യ മന്ത്രി, എംപി, എക്സ് എം പി, എംഎൽഎ തുടങ്ങിയവരുടെ ആശംസകളും ആദരവുകളും നേരിട്ട് അനുഭവിക്കാൻ അർഹനായി.
ലഹരി വിരുദ്ധ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന മദ്യവർജ്ജന സമിതിയുടെ എം. പി മന്മഥൻ പുരസ്കാരവും ആദർശിന് ലഭിച്ചു. കോവിഡ് സമയത്ത് പുറം രാജ്യങ്ങളിൽ പല കാരണങ്ങളാൽ അകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാം എന്ന വലിയൊരു ആശയം ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് കൈമാറി.
10 ദിവസത്തോളം ഡൽഹി പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ നിരീക്ഷിച്ച് ഡൽഹിയിലെ പരിസ്ഥിതി മലിനീകരണം ക്രമാതീതമായി വിദ്യാർഥികളിലൂടെ കുറയ്ക്കാനാവുന്ന പദ്ധതി ആദർശ് ഡൽഹി ഗവൺമെന്റിന് സമർപ്പിച്ചിരിക്കുകയാണ്.
കേരളത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച മണി ബോക്സ് പദ്ധതി ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനായി ഉള്ള പദ്ധതിയും ഡൽഹി ഗവൺമെന്റിന് കൈമാറി. ഇപ്പോൾ സ്കൂൾ തലങ്ങളിൽ ലഹരിക്കെതിരായുള്ള ക്യാമ്പയിനിന് നേതൃത്വം നൽകുന്നു. സാമൂഹ്യ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ആദർശ്.