ശൈത്യകാലം ആരംഭിക്കാനിരിക്കെ ഉചിതമായ ടയറുകള്‍ ഘടിപ്പിക്കല്‍ ഉള്‍പ്പെടെ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാനുള്ള എല്ലാ തയാറെടുപ്പുകളും വാഹനങ്ങളില്‍ നടത്തണമെന്ന് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആല്‍ബെര്‍ട്ട ആര്‍സിഎംപി. മോശം കാലാവസ്ഥയെ നേരിടാനുള്ള സീസണല്‍ ടയറുകള്‍ വാഹനങ്ങളിലുണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ടയറുകള്‍ മാറ്റിയിടുക മാത്രമല്ല, ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ടയറുകളുടെ പുറംഭാഗം(tread) പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണെന്ന് പോലീസ് അറിയിക്കുന്നു.
ബ്രേക്ക്ഡൗണ്‍ ആകാനുള്ള സാധ്യത കുറയ്ക്കുന്നതിന് വാഹനം ശരിയായി മെയിന്റെയിന്‍ ചെയ്യണം. വിന്‍ഡ്ഷീല്‍ഡ് വാഷര്‍ ഫ്‌ളൂയിഡ് പൂര്‍ണമായും ടോപ്പ് അപ്പ് ചെയ്ത് തണുത്ത താപനിലയില്‍ റേറ്റ് ചെയ്തിരിക്കുന്നുവെന്ന് ഉറപ്പാക്കണം. എവിടെയെങ്കിലും വെച്ച് വാഹനം ബ്രേക്ക്ഡൗണ്‍ ആയാല്‍ അടിയന്തരഘട്ടങ്ങളില്‍ സഹായകമാകുന്ന എമര്‍ജന്‍സി റോഡ് കിറ്റ് വാഹനത്തിലുണ്ടായിരിക്കണം. വെള്ളം, പുതപ്പ്, മൊബൈല്‍ഫോണ്‍ ചാര്‍ജര്‍, മണ്‍വെട്ടി(shovel), ഫ്‌ളാഷ്‌ലൈറ്റുകള്‍, വിന്‍ഡോ സ്‌ക്രാപ്പറുകള്‍, ബ്രഷുകള്‍, ബൂസ്റ്റര്‍ കേബിളുകള്‍ എന്നിവ അടങ്ങുന്നതാണ് എമര്‍ജന്‍സി റോഡ് കിറ്റ്.
ഇവ കൂടാതെ, എപ്പോഴും യാത്രയ്ക്ക് മുമ്പ് ഹൈവേയിലെ സ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനായി ആല്‍ബെര്‍ട്ട ഹൈവേയ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.