ന്യുഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ ക്രിസു പപ്പാസിനു കടുത്ത വെല്ലുവിളിയുയർത്തി കരോലിൻ ലീവിറ്റ്

By: 600084 On: Oct 31, 2022, 4:44 PM

ന്യുഹാംഷെയർ : ന്യുഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ നിന്നു യുഎസ് കോൺഗ്രസിലേക്കു നടക്കുന്ന തിര‍ഞ്ഞെടുപ്പു ചരിത്രം കുറിക്കുമോ എന്നാണു വോട്ടർമാർ കാത്തിരിക്കുന്നത്. നവംബർ എട്ടിനാണു തിരഞ്ഞെടുപ്പ്.

ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള പ്രതിനിധി ക്രിസു പപ്പാസിനെതിരെ (ഡമോക്രാറ്റ്) കടുത്ത വെല്ലുവിളിയാണു റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി 25 വയസ്സുള്ള കരോളിൻ ലീവിറ്റ് ഉയർത്തിയിരിക്കുന്നത്. ഇവിടെ നിന്ന് അട്ടിമറി വിജയം നേടിയാൽ യുഎസ് കോൺഗ്രസിലേക്ക് ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രതിനിധി എന്ന ചരിത്ര നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്.

ചടുലമായ ഇവരുടെ പ്രവർത്തനം വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ട്. രണ്ടാം തവണ യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന പപ്പാസ് ട്രാൻസ്പോർട്ടേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ വെറ്ററൻസ് അഫയേഴ്സ് കമ്മിറ്റി അംഗവും, ന്യുഹാംഷെയറിനെ പ്രതിനിധീകരിച്ചു യുഎസ് ഹൗസിൽ എത്തിയ ആദ്യ സ്വവർഗാനുരാഗിയുമാണ്.

പപ്പാസിനെ നേരിടുന്ന 25 വയസ്സുള്ള ലിവറ്റും നിസ്സാരകാരിയല്ല. ട്രംപിന്റെ വൈറ്റ് ഹൗസ് സ്റ്റാഫും, അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയുമായിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ 10 പേരിൽ നിന്നാണ് ഇവർ ജയിച്ചു കയറിയത്. യൂണിവേഴ്സിറ്റി ഓഫ് വെർജിനിയ സെന്റർ ഫോർ പൊളിറ്റിക്സ് നട