സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 60 ആക്കി ഉത്തരവ്: വിരമിച്ചവര്‍ക്ക് ബാധകമല്ല 

By: 600002 On: Oct 31, 2022, 1:06 PM
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു. പെന്‍ഷന്‍ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.

കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പ്രായത്തെ സംബന്ധിച്ച് പഠനത്തിന് ശേഷം തീരുമാനമെടുക്കും. നിലവില്‍ വിരമിച്ചവര്‍ക്കും ഈ ഉത്തരവ് ബാധകമല്ല. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും.