കാനഡയില്‍ പലചരക്ക് വസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. ജനങ്ങള്‍ വിലവര്‍ധനയില്‍ നട്ടംതിരിയുമ്പോള്‍ കനേഡിയന്‍ ഡോളറിന്റെ ഇടിവ് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ശൈത്യകാലത്ത് കാനഡ പലപ്പോഴും യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പഴവര്‍ഗ്ഗങ്ങളെയും പച്ചക്കറികളെയുമാണ് ആശ്രയിക്കുന്നത്. എന്നാല്‍ ലൂണിയുടെ ഇടിവ് ചെലവ് വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് ഗള്‍ഫ് യൂണിവേഴ്‌സിറ്റിയിലെ ഭക്ഷ്യ-സാമ്പത്തിക വിദഗ്ധന്‍ മൈക്ക് വോണ്‍ മാസ്സോ പറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ഓഫ് കാനഡ പ്രതീക്ഷിച്ചത്ര പലിശനിരക്ക് ഉയര്‍ത്താതിരുന്നപ്പോള്‍ കനേഡിയന്‍ ഡോളര്‍ ഇടിഞ്ഞിരുന്നു. ഇത് ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുകയും ജനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നതില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു.
ദൈനംദിന ജീവിതത്തില്‍ എല്ലാത്തിലും വര്‍ധിക്കുന്ന ചെലവുകള്‍ കാനഡയിലുള്ളവര്‍ക്ക് താങ്ങാന്‍ കഴിയാതെ വരികയാണ്. പണപ്പെരുപ്പവും സോഷ്യല്‍ അസിസ്റ്റന്‍സ് നിരക്കും പ്രധാന ഘടകങ്ങളായി ഉദ്ദരിച്ചുകൊണ്ട് ഈ വര്‍ഷം ആദ്യം ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നതെന്ന് ഫുഡ് ബാങ്ക്‌സ് കാനഡയുടെ അഭിപ്രായപ്പെട്ടിരുന്നു.