മോണ്‍ട്രിയലില്‍ ആര്‍എസ്‌വി രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വകുപ്പ്. മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂമുകളും രോഗം ബാധിച്ച കുട്ടികളെ കൊണ്ട് നിറഞ്ഞതായി അധികൃതര്‍ പറയുന്നു. കിടക്കകളും ഒഴിവില്ല, പുതുതായി എത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന കാര്യത്തിലും ആശങ്കയുണ്ടായിരിക്കുകയാണ്.
കാനഡയിലുടനീളം ആര്‍എസ്‌വി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ക്യുബെക്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 13 ശതമാനമാണ് പ്രവിശ്യയിലെ പോസിറ്റിവിറ്റി നിരക്ക്.
സ്‌കൂളുകള്‍ തുറന്നതോടെ കുട്ടികള്‍ ഒന്നിച്ച് പഠനത്തിനായി എത്തുന്നു. ഇവരില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും. പ്രത്യേകിച്ച് കുഞ്ഞുങ്ങളിലേക്കും നവജാത ശിശുക്കളിലേക്കും വൈറസ് പടരുകയും ഗുരുതരമാവുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.