ദക്ഷിണകൊറിയയിലെ ഹാലോവീന്‍ ദുരന്തം: പരുക്കേറ്റവരില്‍ കനേഡിയന്‍ പൗരനും 

By: 600002 On: Oct 31, 2022, 9:41 AM

 

ദക്ഷിണകൊറിയയിലെ സിയോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ടവരില്‍ ഒരു കനേഡിയന്‍ പൗരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായി ഗ്ലോബല്‍ അഫയേഴ്‌സ് സ്ഥിരീകരിച്ചു. പരുക്കേറ്റ വ്യക്തി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടോ, പരുക്കിന്റെ തീവ്രത എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പെടെയുള്ളവ അന്വേഷിക്കാനും അവര്‍ക്ക് കോണ്‍സുലര്‍ സഹായം നല്‍കുന്നതിനുമായി കനേഡിയന്‍ ഉദ്യോഗസ്ഥര്‍ പ്രാദേശിക അതോറിറ്റികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് അറിയിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും കാനഡ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രസാതവനയിലൂടെ ദു:ഖം രേഖപ്പെടുത്തി. 

ആഘോഷത്തിനിടെ മരിച്ചവരുടെ എണ്ണം 151 ആയെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് യൂണ്‍ സുക് രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.