പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ച് അണുനാശിനി കഴിച്ചാണ് ആത്മത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ അന്വേഷണം ഗ്രീഷ്മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെയാണ് ആത്മഹത്യാശ്രം.
കൊലപാതകത്തില്‍ കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നാലുപേരെയാണ് നെടുമങ്ങാട് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത്. കൊല്ലപ്പെട്ട ഷാരോണിന്റെ സഹോദരനോട് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസിലേക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ ഗ്രീഷ്മയുടെ വീടിനു നേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. രാമവര്‍മ്മന്‍ചിറയിലെ പൂംപള്ളികോണത്തെ ശ്രീനിലയം എന്നവീടിനു നേരെ രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് അയല്‍വാസികള്‍ അറിയിച്ചു.