ഹയർസെക്കണ്ടറി തലത്തിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. സുവിധ സാരഥി എന്നാണ് പദ്ധതിയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഹയർ സെക്കണ്ടറി തലത്തിലുള്ള പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കും എന്നതാണ് സുവിധ സാരഥി പദ്ധതിയുടെ അജണ്ട.
കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം നൽകുന്നതിനുമായാണ് പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസാണ് സുവിധ സാരഥി പദ്ധതി ആരംഭിക്കുന്നത്. 200 പെൺകുട്ടികളുള്ള ഒരു സ്കൂളിന് പ്രതിമാസ അടിസ്ഥാനത്തിൽ വാർഷിക വിഹിതമോ സംഭാവനയോ ആയി 72,000 രൂപ മാത്രമാണ് നൽകേണ്ടത്.