പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസി

By: 600002 On: Oct 30, 2022, 4:56 PM

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ട്വിറ്റർ ടെസ്‍ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ സ്ഥാപകനും, ട്വിറ്ററിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി. ഉടൻ തന്നെ പുതിയൊരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ജനങ്ങൾക്കായി നൽകുമെന്നും അതിന്റെ പണിപ്പുരയിലാണ് ജാക്ക് ഡോർസി എന്നും റിപ്പോർട്ടുകളുണ്ട്.  ബ്ലൂസ്‌കൈ എന്നാണ് പുതിയ പ്ലാറ്റ്‌ഫോമിന് നൽകിയിരിക്കുന്ന പേര്. നിലവിലെ സോഷ്യൽ മീഡിയ സാഹചര്യത്തിൽ ബ്ലൂസ്‌കൈ പുതിയ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് ജാക്ക് ഡോർസി അവകാശപ്പെടുന്നത്.