തുലാവർഷം ആരംഭിച്ചു.

By: 600021 On: Oct 29, 2022, 5:01 PM

തെക്ക്-കിഴക്ക് ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രാദേശിന്റ തെക്കൻ തീരങ്ങളിൽ തുലാവർഷം ആരംഭിച്ചതായാണ് അറിയിപ്പ്  നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കേരളത്തിലും തുലാവർഷകാലം വ്യാപിക്കും. ഇടിമിന്നലോട് കൂടി, ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്നതാണ് തുലാവർഷ മഴയുടെ പ്രത്യേകത.