വന്ദേ ഭാരത് എക്സ്പ്രസ് കാളയെ ഇടിച്ച് വീണ്ടും അപകടത്തിലായി

By: 600021 On: Oct 29, 2022, 4:56 PM

ഒരു മാസത്തിനിടെ മൂന്നു തവണയാണ് സെമി-ഹൈ-സ്‌പീഡ്‌ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ പെടുന്നത്. ഇത്തവണ കാളയെ ആണ് ഇടിച്ചത്. ഇതിനെത്തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ്ന്റെ മുൻഭാഗം വീണ്ടും തകർന്നു. വൽസാദിലെ അതുൽ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. രാവിലെ 8.17 ഓടെയാണ് വന്ദേ ഭാരത് എക്‌സ്പ്രസും കാളയും തമ്മിൽ കൂട്ടിയിടിച്ചത്.  ഇതിനു മുൻപ് രണ്ടു തവണ പശുവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.