കോഴിക്കോട് നൈനാൻ ബീച്ചിൽ കടൽ ഉൾവലിഞ്ഞു; ജാഗ്രത വേണമെന്ന് കളക്ടർ.

By: 600003 On: Oct 29, 2022, 4:51 PM

കോഴിക്കോട് നൈനാൻ വളപ്പ് ബീച്ചിൽ കടൽ ഉൾവലിഞ്ഞു. നാട്ടുകാരിൽ ഇത് പരിഭ്രാന്തി പടർത്തി. ഇത്തരമൊരു സംഭവം അത്ഭുത പ്രതിഭാസം ആണെന്നും ജാഗ്രത വേണമെന്നും കളക്ടർ അറിയിച്ചു. എന്നാൽ സുനാമി മുന്നറിയിപ്പൊന്നും തന്നെയില്ലെന്നും കളക്ടർ അറിയിച്ചു. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ സുനാമി സമയത്തും, ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും ഇതുപോലെ കടൽ ഉൾവലിഞ്ഞിരുന്നു. ഇതാണ് നാട്ടുകാരിൽ ആശങ്ക പടർത്തിയത്. കോഴിക്കോട് ഇന്നു വൈകിട്ടോടെയാണ് കടൽ ഉൾവലിഞ്ഞത്.